Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Restrictions

ഉയരപ്പാത; അരൂര്‍- തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസം ഗതാഗത നിയന്ത്രണം

കൊച്ചി/ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരൂര്‍ ക്ഷേത്ര കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം.

തോപ്പുംപടി-അരൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപാസ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂര്‍-കുമ്പളം പാലം വഴി ഇറങ്ങി പോകണം. വൈറ്റിലയില്‍നിന്നു ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുനിന്നു യു ടേണ്‍ തിരിഞ്ഞു പോകണം.

അതേസമയം, 35 ഗര്‍ഡറുകളാണ് പില്ലര്‍ നമ്പര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഇനി സ്ഥാപിക്കാനുള്ളത്. നിലവില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലുള്ളത്. ഹൈവേ പോലീസിന്‍റെയും അരൂര്‍, കുത്തിയതോട് പോലീസിന്‍റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം.

ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പോലീസിന്‍റെയും ഹൈവേ പോലീസിന്‍റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ രണ്ടു ഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പോലീസിന്‍റെയും അരൂർ പോലീസിന്‍റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നത്.

Latest News

Up